ദോഹ : ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണംനൽകി. ആദ്യകാല പ്രവാസത്തിൻ്റെ നാൾവഴികളും, അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും തൻ്റെ പ്രസംഗത്തിൽ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയിൽ സംസ്കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ......
ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതം പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുൾ റഹ്മാൻ, നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായി, റേഡിയോ മലയാളം 98.6 FM സി ഇ ഒ അൻവർ ഹുസൈൻ, ട്രഷറർ ആനന്ദജൻ, സ്മൈൽ കുവാഖ് പ്രസിഡണ്ട് ഷീജാ സിദ്ധാർത്ഥൻ തുടങ്ങിവർ സംബന്ധിച്ചു.
അടുത്ത നാളിൽ വിടപറഞ്ഞ കണ്ണൂർ സ്വദേശിയായ അനശ്വര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സമർപ്പണമായി കുവാഖ് കുട്ടികൾ അവതരിപ്പിച്ച നൃത്തത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
കണ്ണൂരിൻ്റെ പൈതൃകം വിളിച്ചോതിയ സ്വാഗത നൃത്തത്തിലൂടെ സ്മൈൽ കുവാഖ് അംഗങ്ങൾ വേദിയിൽ എത്തി.
പ്രശസ്ത ഗായകൻ അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യയായിരുന്നു വാർഷിക പരിപാടിയുടെ മുഖ്യ ആകർഷണം. ......
കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം നാലര മണിക്കൂറായി കുറച്ചു. ജീവനക്കാർക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ആരംഭിക്കാൻ അനുമതി നൽകുന്ന ഫ്ലെക്സിബിൾ സംവിധാനവും നടപ്പിലാക്കി. ......
ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് "സ്മാഷ് ഫിയസ്റ്റ 2K26 - സീസൺ 02”, 2026 ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ രാത്രി 10 മണി വരെ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ – ക്ലോബർ സ്പോർട്സ് സെന്ററിൽ വെച്ച് നടക്കും.
പുരുഷ ഡബിൾസിൽ ഓപ്പൺ, എ,സി,ഡി,ഇ വിഭാഗങ്ങളിലും, മിക്സഡ് ഡബിൾസ് ബി വിഭാഗത്തിലും മത്സരങ്ങൾ നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും , സമ്മാനങ്ങളും, ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ......
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല് പരമ്പരയായ വിജയമന്ത്രങ്ങള് പതിനൊന്നാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.......
ദോഹ: 2026 -2027കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. സഫീറുസ്സലാം പി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), ഡോ .റസീൽ മൊയ്തീൻ ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), മുഹമ്മദ് ആഷിക് ( ചീഫ് ഫിനാൻസ് ഓഫീസർ), അമീനുറഹ്മാൻ അബ്ദുസ്സലാം ( ഡെപ്യൂട്ടി സിഇഒ ), അൻസബ് ടി പി ( അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
എഞ്ചിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയിന്റ് എന്റർടൈന്മെന്റ് കമ്പിനിയുടെ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു, കഴിഞ്ഞ 14 വർഷക്കാലമായി ഖത്തറിൽ ഉള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ ചിരപരിചിതനും ആണ്. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന ഈ പദ്ധതി റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരും.ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ......
ദോഹ: പൊതുജന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതികമായി പരിഷ്കരിക്കാനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മൈക്രോസോഫ്റ്റുമായി സഹകരിച്ച് 'AI ഏജന്റ് ഫാക്ടറി' (AI Agent Factory) പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.
അപേക്ഷകൾ പ്രോസസ്സ് ചെയ്യുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ ജോലികൾ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഈ പ്ലാറ്റ്ഫോം നിർവ്വഹിക്കും. ......
ദോഹ: അറബ് സാംസ്കാരിക-സാഹിത്യ ലോകത്തെ പ്രശസ്തമായ 'അറബ് ബുക്ക് അവാർഡി'ന്റെ നാലാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ആരംഭിച്ചു. ഗവേഷകർക്കും പ്രസാധകർക്കും വിവിധ സ്ഥാപനങ്ങൾക്കും മെയ് 28 വരെ അവാർഡിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
അറബി ഭാഷയിലുള്ള പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2023 മാർച്ചിൽ ഖത്തറാണ് ഈ പുരസ്കാരം ആരംഭിച്ചത്. ......
ദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ സേവനം ഉറപ്പാക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ 'വെർച്വൽ അസിസ്റ്റന്റ്' സേവനം പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ സേവനം അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സാമ്പത്തിക മേഖലയിലെ മൂന്നാം ഘട്ട തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ......